രാവണേശ്വരം ഗവ: ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധവും മനോഹരവുമായ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ടി.കെ.സുരേഷ് ബാബു, സ്കൂൾ അസ്സംബ്ലിയിൽ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി കൊണ്ട് സംസാരിച്ചു. പ്ലാസ്റ്റിക്കിനെതിരെ പോരാടിക്കൊണ്ടു മണ്ണിനെയും മരങ്ങളെയും സ്നേഹിക്കുക എന്നത് നാം ഓരോരുത്തരുടെയും കർത്തവ്യമാണെന്നു ഓർമിപ്പിച്ചു.
പരിസ്ഥിതി ക്ലബ് കൺവീനർ രാജേഷ് മാസ്റ്റർ, വിദ്യാർത്ഥികളെ പ്രകൃത്യാവബോധമുള്ളവരാക്കുന്ന വിധത്തിൽ സംസാരിച്ചു. തുടർന്ന് നാലാം തരത്തിലെ കുട്ടികൾ പരിസ്ഥിതി ഗാനങ്ങൾ ആലപിച്ചു.
ഹെൽത്ത് ഇൻസ്‌പെക്ടർ പ്രസാദ് കണ്ണോത് പരിസര ശുചിത്വം, വ്യക്തി ശുചിത്വം എന്നിവയെ കുറിച് സംസാരിച്ചു.തുടർന്ന് നാട്ടിലെ കർമ്മനിരതരായ യുവാക്കളുടെ കൂട്ടായ്മയായ സെൻട്രൽ യൂത്ത് ക്ലബ് പ്രതിനിധികൾ വിദ്യാര്ഥികളോടൊപ്പം ചേർന്ന് സ്കൂൾ പറമ്പിൽ വൃക്ഷതൈകൾ നാട്ടു കൊണ്ട് മാതൃകയായി.ഹെഡ്മാസ്റ്റർ ടി.കെ.സുരേഷ് ബാബു, കൺവീനർ രാജേഷ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി പ്രകാശൻ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് രമണി ടീച്ചർ, സ്കൂൾ ജെ ർ സി വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് അജാനൂർ ഗ്രാമപഞ്ചായത് തല വൃക്ഷതൈ വിതരണ ഉത്ഘാടനം പ്രസിഡന്റ് ശ്രീ ദാമോദരൻ അവറുകൾ നിർവഹിച്ചു.

No comments:
Post a Comment